ഒറ്റപ്പാലം
കേന്ദ്രീയ വിദ്യാലയ സംഘതൻ എറണാകുളം മേഖല ‘ഏക് ഭാരത് ശ്രേഷ്‌ഠ ഭാരത്, കലാ ഉത്സവ്’ മത്സരങ്ങൾക്ക് ഒറ്റപ്പാലം കേന്ദ്രീയ വിദ്യാലയത്തിൽ തുടക്കമായി.
എറണാകുളം മേഖലാ അസിസ്റ്റന്റ് കമീഷണർ പാട്ടീൽ രമേഷ് അഭിമന്യു ഉദ്ഘാടനം ചെയ്തു. കേരള സംഗീത നാടക അക്കാദമി അംഗം അപ്പുക്കുട്ടൻ സ്വരലയം, ഒറ്റപ്പാലം കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പൽ വി സന്തോഷ്‌കുമാർ, വൈസ് പ്രിൻസിപ്പൽ കെ വിശ്വനാഥൻ എന്നിവർ സംസാരിച്ചു.
തിരുവനന്തപുരം, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, പയ്യന്നൂർ എന്നീ ആറ് ക്ലസ്റ്ററുകളിലായി നടന്ന മത്സരങ്ങളിലെ വിജയികളാണ് മേഖലാതല മേളയിൽ മാറ്റുരയ്ക്കുന്നത്. സംഘനൃത്തം, സംഘഗാനം, പുരാവസ്‌തു -കലാപ്രദർശനം, തത്സമയ ചിത്രരചന, വായ്‌പ്പാട്ട്, ഉപകരണ സംഗീതം, നൃത്തം, തിയറ്റർ, ദൃശ്യകല, പരമ്പരാഗത കഥാകഥനം എന്നീ മത്സരങ്ങളാണ് നടക്കുന്നത്.
മേള ശനിയാഴ്ച സമാപിക്കും. വിജയികൾ നവംബർ 11 മുതൽ 13വരെ ഹൈദരാബാദിൽ നടക്കുന്ന ദേശീയ മത്സരങ്ങളിൽ പങ്കെടുക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..