23 December Monday

ബിഎസ്എൻഎൽ ഓഫീസിനുമുന്നിൽ ധർണ

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024

ബിഎസ്എൻഎൽ ജിഎം ഓഫീസിനുമുന്നിൽ നടത്തിയ ധർണ എഐബിഡിപിഎ സംസ്ഥാന അസി. സെക്രട്ടറി പി ആർ പരമേശ്വരൻ ഉദ്‌ഘാടനം ചെയ്യുന്നു

പാലക്കാട്‌ 
ബിഎസ്‌എൻഎൽഇയു, എഐബിഡിപിഎ, ബിഎസ്‌എൻഎൽ സിസിഎൽയു കോ–--ഓർഡിനേഷൻ കമ്മിറ്റി ജിഎം ഓഫീസിനുമുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. 
ശമ്പള പരിഷ്കരണം, പെൻഷൻ പരിഷ്കരണം, കരാർ തൊഴിലാളികൾക്ക് മിനിമം വേതനം, 4ജി, 5ജി സർവീസ് ഉടൻ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. എഐബിഡിപിഎ സംസ്ഥാന അസിസ്‌റ്റന്റ്‌ സെക്രട്ടറി പി ആർ പരമേശ്വരൻ ഉദ്‌ഘാടനം ചെയ്തു. 
ജില്ലാ സെക്രട്ടറി ജി രാജൻ അധ്യക്ഷനായി. ബിഎസ്‌എൻഎൽഇയു സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി കെ വി മധു, ജില്ലാ സെക്രട്ടറി യു ആർ രഞ്ജീവ്, അസിസ്‌റ്റന്റ്‌ ജില്ലാ സെക്രട്ടറി ദിബിൻ, എഐബിഡിപിഎ അസിസ്‌റ്റന്റ്‌ ജില്ലാ സെക്രട്ടറി വി രാധാകൃഷ്ണൻ, എ പ്രസീല എന്നിവർ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top