22 December Sunday
സേവനങ്ങൾ വിലയിരുത്താം

പൊലീസ്‌ സ്‌റ്റേഷനുകളിൽ 
ഇനിമുതൽ ക്യൂആർ കോഡ്

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024
പാലക്കാട്
പൊലീസ് സ്റ്റേഷനുകൾ സന്ദർശിക്കുന്ന സമയങ്ങളിൽ പൊതുജനങ്ങൾക്ക് നേരിടുന്ന ബുദ്ധിമുട്ടുകൾ അറിയിക്കാൻ ഇനി വളരെയെളുപ്പം. ഇതിനായി ക്യൂആർ കോഡ് സംവിധാനം ജില്ലയിലെ പൊലീസ്‌ സ്‌റ്റേഷനുകളിൽ നിലവിൽവന്നു. പൊതുജനങ്ങൾക്ക് കോഡ് സ്കാൻ ചെയ്ത് തങ്ങളുടെ അഭിപ്രായം ജില്ലാ പൊലീസ് മേധാവിയെ അറിയിക്കാം. 
ലഭിക്കുന്ന പരാതികളും അഭിപ്രായങ്ങളും ജില്ലാ പൊലീസ് മേധാവി നേരിട്ട് പരിശോധിച്ച്‌ നടപടി സ്വീകരിക്കും. 
ക്യൂആർ കോഡ് സംവിധാനം ഉപയോഗിക്കാൻ സാധിക്കാത്തവർക്ക്‌ 9497941940 എന്ന നമ്പറിൽ നേരിട്ടോ വാട്‌സാപ്‌ മുഖേനയോ പരാതികളും അഭിപ്രായങ്ങളും അറിയിക്കാം. ശനിയാഴ്‌ച മുതൽ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ക്യൂആർ കോഡ്‌ പ്രദർശിപ്പിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top