പാലക്കാട്
കെഎസ്‌എഫ്‌ഇ ഓഫീസേഴ്‌സ് യൂണിയൻ 39–-ാംമത് സ്ഥാപിതദിനം ആചരിച്ചു. പാലക്കാട് മേഖലാ ഓഫീസിൽ യൂണിയൻ സംസ്ഥാന സെക്രട്ടറി കെ എ ഉണ്ണികൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു.
ജില്ലാ പ്രസിഡന്റ് എം ജി സിനി അധ്യക്ഷനായി. ജില്ലാ വൈസ്‌പ്രസിഡന്റ് സച്ചിതാനന്ദൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ സെക്രട്ടറി കെ അനീഷ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ശാരിക നന്ദിയും പറഞ്ഞു.
മുൻകാല പ്രവർത്തകരായ കമാലുദീൻ, സമുദ്രപാണ്ടി എന്നിവരെ ആദരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..