22 December Sunday

4 വീട്‌ പൂർണമായും 37 വീട്‌ ഭാഗികമായും തകർന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024
പാലക്കാട്‌
കനത്ത മഴയെ തുടർന്ന് ജില്ലയിൽ നാലുവീടുകൾ കൂടി പൂർണമായും 37 വീടുകൾ ഭാഗികമായും തകർന്നതായി ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു. ആലത്തൂർ, മണ്ണാർക്കാട്‌, ചിറ്റൂർ, ഒറ്റപ്പാലം എന്നിവിടങ്ങളിൽ ഓരോ വീടുവീതം പൂർണമായും തകർന്നു. പാലക്കാട് താലൂക്കിൽ–-എട്ട്‌, ആലത്തൂർ–-അഞ്ച്, മണ്ണാർക്കാട്–-11, ചിറ്റൂർ–-ആറ്, ഒറ്റപ്പാലം–-ആറ്, അട്ടപ്പാടി–-ഒന്ന് എന്നിങ്ങനെയാണ് വീടുകൾ ഭാഗികമായി തകർന്നത്. ജൂൺ, ജൂലൈ മാസങ്ങളിലായി കനത്തമഴയിൽ മൊത്തം 531 വീടുകൾ ഭാഗികമായും 46 വീടുകൾ പൂർണമായും തകർന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top