19 December Thursday
അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌

ഉപജില്ലാ മത്സരങ്ങൾ നാളെ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024
 
പാലക്കാട്‌
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ ഉപജില്ലാ മത്സരങ്ങൾ ബുധനാഴ്‌ച നടക്കും. രാവിലെ 8.30 മുതൽ 9.30 വരെയാണ്‌ രജിസ്‌ട്രേഷൻ. 10ന്‌ മത്സരം ആരംഭിക്കും. ഉപജില്ലാ മത്സരങ്ങളുടെ ജില്ലാ ഉദ്‌ഘാടനം ചിറ്റൂർ ഗവ. വിക്ടോറിയ ഗേൾസ് എച്ച്എസ്എസിൽ നടൻ പി പി കുഞ്ഞിക്കണ്ണൻ നിർവഹിക്കും. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു മുഖ്യാതിഥിയാകും.
സ്‌കൂൾ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർ വ്യക്തിഗതമായാണ്‌ ഉപജില്ലയിൽ മത്സരിക്കുന്നത്‌. വിജയികളായവർ ദേശാഭിമാനി അക്ഷരമുറ്റം സൈറ്റിൽനിന്നോ ദേശാഭിമാനിയിൽനിന്നോ ലഭിച്ച സാക്ഷ്യപത്രം കൊണ്ടുവരണം. സാക്ഷ്യപത്രം ലഭിക്കാത്തവർ സ്‌കൂൾ അധികാരികളിൽനിന്ന്‌ സ്‌കൂളിന്റെ ലെറ്റർപാഡിൽ കത്ത്‌ കൊണ്ടുവരണം. ഇത്‌ ഇല്ലാത്തവർക്ക്‌ മത്സരത്തിൽ പങ്കെടുക്കാനാകില്ല. സ്‌കൂൾ വിജയികൾക്കുള്ള സമ്മാനം ഉപജില്ലയിൽ വിതരണം ചെയ്യും. 
ഉപജില്ലാ മത്സരവിജയികൾക്ക്‌ യഥാക്രമം 1000, 500 രൂപ ക്യാഷ്‌ അവാർഡും മെമന്റോയും സർട്ടിഫിക്കറ്റും നൽകും. ഉപജില്ലാ മത്സര വിജയികൾ പഠിക്കുന്ന സ്‌കൂളുകൾക്കും പ്രത്യേക സമ്മാനമുണ്ടാകും. ഒക്‌ടോബർ 19ന്‌ ജില്ലാ മത്സരവും നവംബർ 23ന്‌ സംസ്ഥാന മത്സരവും നടക്കും.  
ഉപജില്ല, മത്സര കേന്ദ്രങ്ങൾ, 
ഉദ്‌ഘാടകൻ (ബ്രാക്കറ്റിൽ)
ക്രമത്തിൽ:
തൃത്താല: വട്ടേനാട് ജിവിഎച്ച്എസ്എസ് (രാമകൃഷ്‌ണൻ കുമരനല്ലൂർ)-, പട്ടാമ്പി: പട്ടാമ്പി ജിയുപി സ്കൂൾ (കവി പി രാമൻ), ഷൊർണൂർ: കൂനത്തറ ഗവ. വിഎച്ച്എസ്എസ് (കവി രാജീവ്‌ പിള്ളത്ത്‌), ചെർപ്പുളശേരി: ചെർപ്പുളശേരി ജിവിഎച്ച്എസ്എസ് (വാദ്യകലാകാരൻ ചെർപ്പുളശേരി ശിവൻ), ഒറ്റപ്പാലം: ഒറ്റപ്പാലം എൽഎസ്എൻ ജിഎച്ച്എസ്എസ് (സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ്‌ ബീന ആർ ചന്ദ്രൻ), പറളി: കോങ്ങാട് കെപിആർപി എച്ച്എസ്എസ് (സംസ്ഥാന അധ്യാപക അവാർഡ്‌ ജേതാവ്‌ ജയശങ്കർ), അട്ടപ്പാടി: അഗളി ബിആർസി ഹാൾ (ഡോ. എം എസ്‌ പത്മനാഭൻ), മണ്ണാർക്കാട്: മണ്ണാർക്കാട് എഎൽപി സ്കൂൾ (ഡിഇഒ ടി എം സലീന ബീവി), ആലത്തൂർ: അഞ്ചുമൂർത്തിമംഗലം ഗാന്ധി സ്‌മാരക യുപി സ്കൂൾ (പി പി സുമോദ്‌ എംഎൽഎ), കൊല്ലങ്കോട്: നെന്മാറ ജിഎച്ച്എസ്എസ് (കെ പ്രേമൻ), കുഴൽമന്ദം: കോട്ടായി ജിഎച്ച്എസ് (എം പി അപ്പൻ അവാർഡ്‌ ജേതാവ്‌ കെ പി സരസ്വതി), പാലക്കാട്: പാലക്കാട് ഗവ. മോയൻ എൽപി സ്കൂൾ (മജീഷ്യൻ വിജയൻ കാടാങ്കോട്‌).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top