24 December Tuesday

49,230 പേർക്ക്‌ സൗജന്യ ഓണക്കിറ്റ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024
പാലക്കാട്‌
ജില്ലയിൽ 49,230 റേഷൻ കാർഡുടമകൾക്ക്‌ സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ്‌ ലഭിക്കും. 1,62,000 പേർക്കാണ്‌ ഇതിന്റെ ഗുണമുണ്ടാകുക. മുൻഗണനാ വിഭാഗത്തിലെ അന്ത്യോദയ അന്നയോജന വിഭാഗക്കാർക്കാണ്‌ (മഞ്ഞ കാർഡ്‌) ഇത്തവണ കിറ്റ്‌ ലഭിക്കുക. 
കഴിഞ്ഞ വർഷവും മഞ്ഞ കാർഡുകാർക്കാണ്‌ കിറ്റ്‌ നൽകിയത്‌. അതിനൊപ്പം മുൻ വർഷത്തെപ്പോലെ സർക്കാർ അനാഥാലയങ്ങളിലെയും വയോജന കേന്ദ്രങ്ങളിലെയും അന്തേവാസികൾക്കും കിറ്റ് ലഭിക്കും. നാലുപേർക്ക് ഒരു കിറ്റ് എന്ന നിലയിലാണ്‌ വിതരണം. 15 ഇനങ്ങൾ അടങ്ങിയതാണ്‌ കിറ്റ്. സെപ്‌തംബറിൽ വിതരണം ആരംഭിക്കും. 
റേഷൻകടകൾ വഴി ഓണത്തിന്‌ പ്രത്യേകം അരിയും പഞ്ചസാരയും ലഭ്യമാക്കാനും സർക്കാർ ആലോചിക്കുന്നു. കൂടാതെ സപ്ലൈകോയുടെ ഓണച്ചന്തകളും ജില്ലാ ഓണച്ചന്തകളും സെപ്തംബർ നാലിന്‌ ആരംഭിക്കും. ഉത്രാടംവരെ ഓണച്ചന്തകൾ പ്രവർത്തിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top