23 December Monday

ഓണയാത്രകൾക്ക് ഒരുങ്ങി കെഎസ്‌ആർടിസി

സ്വന്തം ലേഖികUpdated: Tuesday Aug 27, 2024
പാലക്കാട്‌ 
ഓണാവധിക്കാലം അടിച്ചുപൊളിയാക്കാൻ കെഎസ്‌ആർടിസിയും ഒരുങ്ങി. കുറഞ്ഞ ചെലവിൽ കിടിലൻ പാക്കേജുകളാണ്‌ ബജറ്റ്‌ ടൂറിസത്തിലൂടെ അവതരിപ്പിക്കുന്നത്‌. ശക്തമായ മഴയെത്തുടർന്ന്‌ അടച്ച വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നതോടെ ഓണത്തിന്‌ സഞ്ചാരികളുടെ തിരക്കേറും. 
കെഎസ്‌ആർടിസിയിൽ 21 മുതൽ ബുക്കിങ്‌ ആരംഭിച്ചു. സെപ്‌തംബർ ഒന്നു മുതൽ 11 വരെയാണ്‌ ഓണം യാത്ര. ഒമ്പത്‌ യാത്രകളാണ്‌ ആസൂത്രണം ചെയ്‌തിരിക്കുന്നത്‌. 
നെല്ലിയാമ്പതിയിലേക്കാണ്‌ നാല്‌ യാത്രകൾ. പഞ്ചപാണ്ഡവ ക്ഷേത്ര ദർശനം, ആറന്മുള വള്ളസദ്യ, സൈലന്റ് വാലി എന്നിവിടങ്ങളിലേക്ക്‌ ആവശ്യം പരിഗണിച്ച്‌ കൂടുതൽ യാത്രകൾ ക്രമീകരിക്കുന്നുണ്ട്‌. 
മൂന്നാർ യാത്രയിൽ മാട്ടുപ്പെട്ടി ഡാം, ഇക്കോ പോയിന്റ്‌, ടീ ഫാക്‌ടറി, ഗ്യാപ്‌ റോഡ്‌ വ്യൂപോയിന്റുകളും ആനയിറങ്ങൽ ഡാം, ബൊട്ടാണിക്കൽ ഗാർഡൻ, വിവിധ വെള്ളച്ചാട്ടങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്‌. 
നെല്ലിയാമ്പതിയിൽ ഓറഞ്ച്‌ ഫാം, കേശവൻപാറ, സീതാർകുണ്ട്‌ വെള്ളച്ചാട്ടം, തേയിലത്തോട്ടം, പോത്തുണ്ടി ഡാം എന്നിവയും സന്ദർശിക്കും. ബുക്കിങ്ങിനായി 8304859018, 7012988534 എന്നീ വാട്‌സ്‌സാപ് നമ്പറുകളിലേക്ക്‌ പേര്‌, വയസ്സ്‌, ട്രിപ്പ്‌, തീയതി, കോൺടാക്ട്‌ നമ്പർ എന്നിവ മെസേജ്‌ ചെയ്യണം. പിന്നീട്‌ ക്യുആർ കോഡുവഴി പണമടച്ചാൽ മതിയാകും. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top