24 November Sunday

ജീവനക്കാർക്ക് നേരെയുള്ള ആക്രമണങ്ങളിൽ മാതൃകാപരമായ നടപടി സ്വീകരിക്കണം

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024

കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ ജില്ലാ കൗൺസിൽ യോഗം സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ 
ഉദ്ഘാടനം ചെയ്യുന്നു

 

പാലക്കാട്  
ഫീൽഡ് വിഭാഗം ജീവനക്കാർക്ക് നേരെ ജോലിക്കിടെ ഉണ്ടാകുന്ന ആക്രമണത്തിൽ കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കണമെന്ന് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് വി പ്രജീവ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ രവീന്ദ്രൻ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ രമ, ജനറൽ സെക്രട്ടറി പി ഉണ്ണികൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡന്റ് കെ പി ലാവണ്യ, ജില്ലാ ജോയിന്റ്‌ സെക്രട്ടറിമാരായ കെ സവിത, എ നന്ദകുമാർ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top