01 October Tuesday

കഞ്ചാവ്‌ കേസിൽ പ്രതികൾക്ക്‌ രണ്ടുവർഷം കഠിന തടവ്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024
പാലക്കാട്‌
കഞ്ചാവ്‌ കൈവശം വച്ച കേസിൽ പ്രതികൾക്ക്‌ രണ്ടുവർഷം വീതം കഠിന തടവും ഒരുലക്ഷം രൂപ വീതം പിഴയും ശിക്ഷ. മലപ്പുറം തിരൂരങ്ങാടി കോട്ടക്കൽ  പറവക്കൽ വീട്ടിൽ  ജാഫർ(45), തിരൂരങ്ങാടി കോട്ടക്കൽ പാലത്തറ എരട്ടാക്കൽ വീട്ടിൽ സിയാദ്(34) എന്നിവരെയാണ്‌ കോടതി ശിക്ഷിച്ചത്‌. പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസം അധിക തടവ് അനുഭവിക്കണം. 2015ലാണ്‌ സംഭവം. കൊടുമ്പ്‌ വില്ലേജ്‌ ഇരട്ടയാൽ കൊഴിഞ്ഞാമ്പാറ റോഡിൽ എക്‌സൈസ് ഇൻസ്‌പെക്ടറും സംഘവും വാഹന പരിശോധന നടത്തുന്നതിനിടെയാണ്‌ കെഎസ്‌ആർടിസി ബസ്സിൽനിന്ന്‌ മൂന്ന്‌ കിലോ ഉണക്ക കഞ്ചാവുമായി പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തത്‌. പാലക്കാട്‌ എക്‌സൈസ് ഇൻസ്‌പെക്ടർ  എം സജീവ്കുമാറാണ്‌ കേസ്‌ കണ്ടെടുത്തത്‌. 
എക്‌സൈസ്‌ ഇൻസ്‌പെക്ടർ വി രജനീഷ് അന്വേഷിച്ച്‌ കുറ്റപത്രം സമർപ്പിച്ചു. സെക്കൻഡ്‌ അഡീഷണൽ കോടതി ജഡ്ജി ഡി സുധീർ ഡേവിഡ് വിധി പറഞ്ഞു. പ്രോസീക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ എം മനോജ്‌കുമാറും എൻഡിപിഎസ്‌ സ്പെഷ്യൽ പ്രോസിക്യൂട്ടർ ശ്രീനാഥ് വേണുവും ഹാജരായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top