27 December Friday

മെഗാ അദാലത്ത് ഒക്ടോബര്‍ 2ന്

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024
പാലക്കാട്‌
സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റി, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി എന്നിവ ഒക്ടോബർ രണ്ടിന് നാഷണൽ ലോക് അദാലത്ത് സംഘടിപ്പിക്കും. 
എംഎസിടി കേസുകൾ, സിവിൽ കേസുകൾ, ഡിവോഴ്‌സ് ഒഴികെയുള്ള കുടുംബതർക്കങ്ങൾ, കോമ്പൗണ്ടബിൾ ക്രിമിനൽ കേസുകൾ, മണി റിക്കവറി കേസുകൾ ഉൾപ്പെടെ ജില്ലയിലെ വിവിധ കോടതികളിലുള്ള കേസുകൾ, കോടതികളിൽ എത്തുന്നതിനുമുമ്പുള്ള തർക്കങ്ങൾ എന്നിവ പരിഗണിക്കും. നിലവിൽ കോടതികളിലുള്ള കേസുകൾ അദാലത്തിൽ തീർപ്പാക്കുകയാണെങ്കിൽ കോർട്ട് ഫീസ്‌ തിരികെ ലഭിക്കും. 
പരാതികളും അപേക്ഷകളും സെക്രട്ടറി, ലീഗൽ സർവീസസ് അതോറിറ്റി, പാലക്കാട് (dlsapkd1@gmail.com,9188524181), സെക്രട്ടറി, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, പാലക്കാട് (dlsapkd1@gmail.com,9188524181), സെക്രട്ടറി, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, ചിറ്റൂർ (tlscchittur@gmail.com,6238896802), സെക്രട്ടറി, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, ഒറ്റപ്പാലം (tlscottapalam@ gmail.com, 9188524183), സെക്രട്ടറി, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, ആലത്തൂർ (tlscalathur@gmail.com,9747674822), സെക്രട്ടറി, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി മണ്ണാർക്കാട് (tlscmanrkd@ gmail.com, 9188524182) എന്നീ ഓഫീസുകളിൽ നേരിട്ട്‌/ തപാൽ വഴി/ ഇ-മെയിൽ വഴിയോ അയക്കാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top