26 December Thursday

പൊലീസ് കുടുംബ സഹായനിധി വിതരണം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024

പൊലീസ് കുടുംബ സഹായനിധി വിതരണം ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് ഉദ്‌ഘാടനം ചെയ്യുന്നു

പാലക്കാട്‌
കേരള പൊലീസ് അസോസിയേഷനും കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും ചേർന്ന്‌ ഡിഎച്ച്‌ക്യു കല്ലേക്കാടിൽ സർവീസിലിരിക്കെ മരണമടഞ്ഞ എസ്‌ഐ എം ഷംസുദ്ദീന്റെ കുടുംബത്തിന്‌ സഹായനിധി വിതരണം ചെയ്തു. ഡിപിഒ അനക്സ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലയിലെ പൊലീസ്‌ സേനാംഗങ്ങളിൽനിന്ന്‌ സമാഹരിച്ച 12,40,000 രൂപ ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് ഷംസുദ്ദീന്റെ കുടുംബാംഗങ്ങൾക്ക് കൈമാറി. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി സത്യൻ അധ്യക്ഷനായി. ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി പി ശശികുമാർ, അസിസ്റ്റന്റ് കമാൻഡന്റ്‌ എസ്‌ മധു, കെപിഒഎ ജില്ലാ സെക്രട്ടറി പി മണികണ്ഠൻ, കെപിഎ ജില്ലാ പ്രസിഡന്റ്‌ എൽ സുനിൽ, സംസ്ഥാന നിർവാഹക സമിതി അംഗം ആർ സതീഷ്, പാലക്കാട്‌ പൊലീസ് സൊസൈറ്റി പ്രസിഡന്റ് എം ശിവകുമാർ എന്നിവർ സംസാരിച്ചു. കെപിഎ ജില്ലാ സെക്രട്ടറി കെ ഉണ്ണികൃഷ്ണൻ സ്വാഗതവും കെപിഒഎ ജില്ലാ ജോയിന്റ് സെക്രട്ടറി പി ജയരാജൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top