25 December Wednesday

മാധ്യമ പ്രവർത്തകരോട്‌ എതിർപ്പില്ല: ഇ എൻ സുരേഷ്‌ബാബു

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

 

പാലക്കാട്‌
മാധ്യമ പ്രവർത്തകരോട്‌ സിപിഐ എമ്മിന്‌ ഒരു എതിർപ്പുമില്ലെന്ന്‌ ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു. മാധ്യമപ്രവർത്തകരോടും വിദ്വേഷമില്ല. മാധ്യമങ്ങൾ സിപിഐ എമ്മിനെതിരെ നടത്തുന്ന വ്യാജപ്രചാരണങ്ങളേയും അത്തരം നിലപാടുകളെയുമാണ്‌ എതിർക്കുന്നത്‌. 
മാധ്യമങ്ങൾ ഇടതുപക്ഷത്തിനെതിരെ നിരന്തരം കള്ളം പ്രചരിപ്പിക്കുന്നു. 
ഒരു വികാരത്തിന്റെ പുറത്താണ്‌ അബ്ദുൾഷുക്കൂറിന്റെ പ്രതികരണം. എന്നാൽ മാധ്യമങ്ങൾ അതിനെ സിപിഐ എമ്മിൽ പൊട്ടിത്തെറിയെന്ന്‌ പ്രചരിപ്പിച്ചു. അതിനെതിരെ ചിലർ പ്രതികരിച്ചു. ഓരോരുത്തർക്കും ഓരോ ശൈലിയുണ്ട്‌. 
കോൺഗ്രസിൽ അനുദിനം നേതാക്കളും പ്രവർത്തകരും കൊഴിഞ്ഞുപോകുമ്പോൾ അതിൽനിന്ന്‌ ശ്രദ്ധതിരിക്കാനും സിപിഐ എമ്മിലും ഇത്തരം പ്രശ്‌നങ്ങളുണ്ടെന്ന്‌ വരുത്താനും മാധ്യമങ്ങൾ ശ്രമിക്കുകയാണ്‌.  
മാധ്യമങ്ങളുടെ വിശ്വാസ്യതയാണ്‌ ഇതോടെ നഷ്ടപ്പെട്ടതെന്നും ഇ എൻ സുരേഷ്‌ബാബു മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top