പാലക്കാട്
ജില്ലാ സ്കൂൾ ശാസ്‌ത്ര, ഗണിതശാസ്‌ത്ര, സാമൂഹ്യശാസ്‌ത്ര, പ്രവൃത്തിപരിചയ, ഐടി മേളകളും കുറ്റിപ്പുറം മേഖലാ വിഎച്ച്‌എസ്‌ഇ എക്‌സ്‌പോയും തിങ്കൾമുതൽ 30 വരെ നടക്കും. പ്രധാന വേദിയായ ബിഇഎംഎച്ച്എസ്‌എസിന് പുറമേ സിഎസ്ഐ ഇംഗ്ലീഷ് മീഡിയം സ്കൂൾ, കൈറ്റ് ഐടി അറ്റ് സ്കൂൾ, സുൽത്താൻപേട്ട ജിഎംഎൽപി സ്കൂൾ, സെന്റ് സെബാസ്റ്റ്യൻ യുപി സ്കൂൾ, സുൽത്താൻപേട്ട സെന്റ് സെബാസ്റ്റ്യൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവയാണ് മറ്റുവേദികൾ. അയ്യായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കും.
ബിഇഎം എച്ച്എസ്എസിലും സിഎസ്ഐ ഇംഗ്ലീഷ് മീഡിയം സ്കൂളിലുമാണ് പ്രവൃത്തി പരിചയമേള. കൈറ്റ് ഐടി അറ്റ് സ്കൂൾ, സുൽത്താൻപേട്ട ജിഎംഎൽപി സ്കൂൾ എന്നിവിടങ്ങളിലാണ് ഐടി മേള.
28ന് സെന്റ് സെബാസ്റ്റ്യൻ യുപി സ്കൂൾ, സെന്റ് സെബാസ്റ്റ്യൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവിടങ്ങളിൽ ഗണിത ശാസ്ത്രമേളയും 29, 30 തീയതികളിൽ ബിഇഎംഎച്ച്എസ്എസിൽ സാമൂഹ്യശാസ്ത്രമേളയും നടക്കും.
സെന്റ് സെബാസ്റ്റ്യൻ യുപി സ്കൂളിൽ 29ന് ശാസ്ത്രനാടകം നടക്കും. 29നും 30നും സിഎസ്ഐ ഇംഗ്ലീഷ് മീഡിയം എൽപി സ്കൂളിലാണ് വിഎച്ച്എസ്ഇ എക്സ്പോ. രജിസ്‌ട്രേഷൻ ബിഇഎംഎച്ച്എസിൽ ശനി രാവിലെ പത്തിന് തുടങ്ങും. ശനിയാഴ്‌ച ബിഇഎം സ്‌കൂളിൽ ശാസ്‌ത്രോത്സവത്തിന്റെ രജിസ്‌ട്രേഷൻ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി സുനിജ ഉദ്‌ഘാടനം ചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..