ഒറ്റപ്പാലം
ഒറ്റപ്പാലം നഗരസഭയുടെ കരുതലിൽ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനീറയ്‌ക്ക് വീടൊരുങ്ങി. വാടകവീട്ടിൽ താമസിച്ചിരുന്ന അനീറ സ്വന്തം വീട്ടിൽ അന്തിയുറങ്ങാനായി മുട്ടാത്ത വാതിലുകളില്ല. ഒടുവിലാണ് വീടെന്ന ആവശ്യവുമായി ഒറ്റപ്പാലം നഗരസഭയെ സമീപിച്ചത്.
ഒറ്റപ്പാലം ബിആർസിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അനീറ വരുമാനം കൂട്ടിവച്ച് വീട്ടാമ്പാറയിൽ വാങ്ങിയ നാലുസെന്റിലാണ് സ്വപ്‌നഭവനം ഒരുങ്ങിയത്.
പിഎംഎവൈ ലിസ്റ്റിൽ ഇടംപിടിക്കാതിരുന്ന അനീറയെ ഉൾപ്പെടുത്താനായി നഗരസഭ പ്രത്യേക ഇടപെടലിലൂടെ സർക്കാരിൽനിന്ന് അനുമതി വാങ്ങി. ഇതുപ്രകാരം തയ്യാറാക്കിയ ഡിപിആർ പ്രകാരം നാലുലക്ഷം രൂപയാണ് വീടിനായി അനുവദിച്ചത്.
സമൂഹത്തിൽ ട്രാൻസ്ജെൻഡർ വിഭാഗവും പരിഗണിക്കപ്പെടേണ്ടവരാണെന്നും അവരെ ചേർത്തുനിർത്തുകയാണ് ചെയ്തതെന്നും വീട് സന്ദർശിച്ച നഗരസഭാ ചെയർപേഴ്സൺ കെ ജാനകീദേവി പറഞ്ഞു.
ജീവിതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞ മുഹൂർത്തമാണിതെന്ന് അനീറയും പ്രതികരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..