19 December Thursday

തൊഴിലുറപ്പ്‌ തൊഴിലാളികളുടെ ധർണ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Nov 27, 2024

 

പാലക്കാട്‌
തൊഴിലുറപ്പ്‌ പദ്ധതി തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ തൊഴിലാളികൾ ബുധനാഴ്‌ച പഞ്ചായത്ത്‌ –- നഗരസഭാ കേന്ദ്രങ്ങളിൽ ധർണ നടത്തും. 
എൻആർഇജി വർക്കേഴ്‌സ്‌ യൂണിയൻ നേതൃത്വത്തിൽ ആയിരക്കണക്കിന്‌ തൊഴിലാളികൾ പ്രതിഷേധത്തിൽ അണിനിരക്കും. തൊഴിൽദിനങ്ങൾ 200 ആയി വർധിപ്പിക്കുക, കൂലി 600 ആയി ഉയർത്തുക, അപ്രായോഗികമായ എൻഎംഎസ്‌, ജിയോ ടാഗ്‌ എന്നിവ പിൻവലിക്കുക, യഥാസമയം കൂലിയും സാധനസാമഗ്രികളുടെ ലഭ്യതയും ഉറപ്പുവരുത്തുക, സംസ്ഥാനത്തിന്‌ അർഹമായ ലേബർ ബജറ്റ്‌ അനുവദിക്കുക, അയ്യൻകാളി തൊഴിലുറപ്പ്‌ പദ്ധതി ഫലപ്രദമായി നടപ്പാക്കുക, കൂടതൽ തുക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ സംസ്ഥാന വ്യാപക പ്രക്ഷോഭം. എല്ലാ കേന്ദ്രങ്ങളിലും രാവിലെ സമരം നടക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top