പാലക്കാട്
ദേശീയ പ്രക്ഷോഭത്തിന്റെ നാലാം വാർഷികത്തിൽ തൊഴിലാളി–-- കർഷക–- കർഷകത്തൊഴിലാളി സംയുക്ത സമിതി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. പാലക്കാട് വിക്ടോറിയ കോളേജ് പരിസരത്തുനിന്ന് മാർച്ച് ആരംഭിച്ചു. കിസാൻസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി ചാമുണ്ണി ഉദ്ഘാടനം ചെയ്‌തു.
ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് കെ അപ്പു അധ്യക്ഷനായി. കേരള കർഷകസംഘം ജില്ലാ സെക്രട്ടറി എം ആർ മുരളി സ്വാഗതം പറഞ്ഞു. എം ഹംസ(സിഐടിയു), ആർ ചിന്നക്കുട്ടൻ (കെഎസ്‌കെടിയു), കെ മല്ലിക(എഐടിയുസി), ടി സിദ്ധാർഥൻ (ബികെഎംയു), രാമചന്ദ്രൻ (എച്ച്‌എംഎസ്), തോമസ് ജോൺ (കർഷക യൂണിയൻ), എടത്തറ രാമകൃഷ്ണൻ (കിസാൻ ജനത), ആർ സുരേഷ് (കെടിയുസി), മോഹൻ കാട്ടാശേരി(ടിയുസിസി), ആർ ശിവപ്രകാശ് (ഐഎൻഎൽസി), ഷെനിൻ മന്ദിരാട് (എൻകെഎസ്), ടി എ വിജയരാഘവൻ (എഐയുടിയുസി), കെ അബ്ദുൾ അസീസ് (എഐകെകെഎംഎസ്), എം എം ഹമീദ് (എസ്‌ടിയു) എന്നിവർ സംസാരിച്ചു. കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി ജോസ് മാത്യൂസ് നന്ദി പറഞ്ഞു.
മിനിമം വേതനം മാസം 26,000 രൂപയും പെൻഷൻ 10,000 രൂപയും ഉറപ്പാക്കുക, തൊഴിൽ കരാർവൽക്കരണം അവസാനിപ്പിക്കുക, അഗ്‌നിപഥ് പദ്ധതി പിൻവലിക്കുക, താങ്ങുവില ഉറപ്പാക്കി എല്ലാ കാർഷികോൽപ്പന്നങ്ങളും സംഭരണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണയും നടത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..