ആലത്തൂർ
ഏഴുവയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിക്ക് 76 വർഷം കഠിനതടവും അഞ്ചുലക്ഷം രൂപ പിഴയും ശിക്ഷ. ചിറ്റിലഞ്ചേരി വട്ടോമ്പാടം നീലിച്ചിറ വീട്ടിൽ കെ മണികണ്ഠനെ(36)യാണ് ആലത്തൂർ പോക്സോ കോടതി ജഡ്‌ജ് സന്തോഷ് കെ വേണു ശിക്ഷിച്ചത്. പിഴ അടയ്‌ക്കാത്തപക്ഷം അഞ്ചുവർഷം അധികതടവ് അനുഭവിക്കണം.
പിഴത്തുകയുടെ 50 ശതമാനം അതിജീവിതയ്‌ക്ക് നൽകാനും ഉത്തരവായി. 2024 ഫെബ്രുവരി 14ന് രാത്രി ഏഴിന് വട്ടോമ്പാടത്തുള്ള വീട്ടിലും അതിനുമുമ്പ് മംഗലംഡാമിലുള്ള വീട്ടിൽവച്ചുമാണ് കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയത്. ആലത്തൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സിഐ ടി എൻ ഉണ്ണികൃഷ്ണൻ 49 ദിവസംകൊണ്ട് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.
എസ്ഐ താജുദ്ദീൻ, എഎസ്ഐ വത്സൻ, സിപിഒ ലതിക എന്നിവർ അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ചു. പ്രോസിക്യൂഷനുവേണ്ടി ടി എസ് ബിന്ദു നായർ ഹാജരായി. പ്രോസിക്യൂഷൻ 19 സാക്ഷികളെ വിസ്‌തരിച്ചു. 31 രേഖകളും സമർപ്പിച്ചു. സിപിഒ നിഷമോൾ പ്രോസിക്യൂഷൻ നടപടി ഏകോപിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..