26 December Thursday
മഴക്കെടുതി

കെഎസ്‌ഇബിക്ക്‌ നഷ്ടം 11.03 കോടി

സ്വന്തം ലേഖികUpdated: Sunday Jul 28, 2024
പാലക്കാട്‌
കാലവർഷക്കെടുതിയിൽ ജില്ലയിൽ കെഎസ്ഇബിക്കുണ്ടായത്‌ 11.03 കോടി രൂപയുടെ നഷ്ടം. ഷൊർണൂർ മേഖലയിൽ 6.5 കോടിയുടെയും പാലക്കാട്ട്‌ 4.53 കോടിയുടെയും നഷ്ടമാണുണ്ടായത്‌. ഏപ്രിൽ മുതൽ ജൂലൈ 26 വരെയുള്ള കണക്കാണിത്‌. ഷൊർണൂരിൽ 1,112 വൈദ്യുതിത്തൂൺ തകർന്നു. 2,700 സ്ഥലങ്ങളിൽ കമ്പി പൊട്ടി വൈദ്യുതി തടസ്സപ്പെട്ടു. പാലക്കാട്‌ മേഖലയിൽ മൂന്ന്‌ ട്രാൻസ്‌ഫോർമറും 1,181 വൈദ്യുതിത്തൂണും തകർന്നു. 1,590 സ്ഥലങ്ങളിൽ ഇടങ്ങളിൽ കമ്പി പൊട്ടി വൈദ്യുതി വിതരണം തടസ്സപ്പെട്ടു. മരങ്ങൾ ലൈനിലേക്ക് വീണാണ്‌ കൂടുതൽ നാശമുണ്ടായത്‌. ഈ മാസം 22 മുതൽ തുടർച്ചയായി ചുഴലിക്കാറ്റും ജില്ലയിലുണ്ടായി. 
പ്രതികൂലമായ കാലാവസ്ഥയിലും പരമാവധി വേഗത്തിൽ വൈദ്യുതി പുനഃസ്ഥാപിക്കാൻ ജീവനക്കാർ രാപകൽ പരിശ്രമിക്കുന്നുണ്ട്‌. ശ്രീകൃഷ്ണപുരം, ചെർപ്പുളശേരി, കോതകുറുശി മേഖലയിലും, തൃത്താല, കൊപ്പം, വല്ലപ്പുഴ, മുതുതല, അലനല്ലൂർ, തച്ചമ്പാറ, കാഞ്ഞിരപ്പുഴ, അഗളി മേഖലയിലുമാണ് ഏറ്റവും കൂടുതൽ കാലവർഷക്കെടുതി ഉണ്ടായത്. പാലക്കാട്‌ മേഖലയിലെ പാലക്കാട്‌ ഡിവിഷനിലാണ്‌ നഷ്ടംകൂടുതൽ. 
അടിയന്തര സാഹചര്യങ്ങളിൽ 9496010101 ഹോട്ട് ലൈൻ നമ്പറിലോ 9496001912 നമ്പറിലോ ജനങ്ങൾക്ക്‌ വിളിച്ചറിയിക്കാം. വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുന്ന പ്രവൃത്തി ഏകോപിപ്പിക്കാൻ സർക്കിൾതല കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top