22 December Sunday

സഹോദയ ശാസ്ത്രമേള ‘സിദ്ധി 24’

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024

ജില്ലാ സഹോദയ ശാസ്ത്രമേള "സിദ്ധി24’ സഹോദയ പ്രസിഡന്റ് ഷാജി കെ തയ്യിൽ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട് 
ജില്ലാ സഹോദയ ശാസ്ത്രമേള "സിദ്ധി 24’ ഷൊർണൂർ കാർമൽ സ്‌കൂളിൽ പാലക്കാട് സഹോദയ പ്രസിഡന്റ് ഷാജി കെ തയ്യിൽ ഉദ്ഘാടനം ചെയ്‌തു. ഐഎസ്ആർഒ ശാസ്ത്രജ്ഞൻ സജീഷ് കെ നായർ മുഖ്യാതിഥിയായി. 45 സ്കൂളിൽനിന്നായി 350 ഓളം കുട്ടികൾ പങ്കെടുത്തു. മൂന്ന് വിഭാഗങ്ങളിലായി നടന്ന പ്രദർശനങ്ങളിലെ വിജയികൾക്ക്‌ മുഖ്യാതിഥി സമ്മാനം നൽകി. കാർമൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. പോൾ, പാലക്കാട് സഹോദയ അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top