പാലക്കാട്
തോപ്പിൽ ഭാസിയുടെ ജന്മശതാബ്‌ദി വിവിധ പരിപാടികളോടെ ആചരിക്കും. പാലക്കാട് ചെമ്പൈ സ്‌മാരക സംഗീത കോളേജിൽ ഞായർ രാവിലെ 10ന് തോപ്പിൽ ഭാസിയുടെ 100 ഓർമച്ചിത്രങ്ങളുടെ പ്രദർശനമായ ‘ഒളിമങ്ങാത്ത ഓർമകൾ’ മക്കളായ തോപ്പിൽ സോമൻ, തോപ്പിൽ മാല, തോപ്പിൽ സുരേഷ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. 10.15ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി അനുസ്‌മരണയോഗം ഉദ്ഘാടനം ചെയ്യും.
പകൽ 11.30ന് ‘തോപ്പിൽ ഭാസിയും നാടകവും’ സെമിനാർ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളിയും പകൽ രണ്ടിന് നാടക പ്രവർത്തകരുടെ കൂടിച്ചേരൽ നാടകസംവിധായകൻ പി ഗംഗാധരനും ‘തോപ്പിൽ ഭാസി എന്ന ചലച്ചിത്രകാരൻ’ സെമിനാർ സംവിധായകൻ പ്രമോദ് പയ്യന്നൂരും ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് സമാപനയോഗം മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. തുടർന്ന് തോപ്പിൽ ഭാസിയുടെ നാടകങ്ങളിലെ പ്രസക്തഭാഗങ്ങൾ ഉൾക്കൊള്ളിച്ച് ‘കനൽ വഴികളിലൂടെ’ നാടകം അവതരിപ്പിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..