22 December Sunday

വീട്ടിനുള്ളിൽനിന്ന്‌ രാജവെമ്പാലയെ പിടികൂടി

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024

പാലക്കുഴിയിൽ വീട്ടിനുള്ളിൽനിന്ന്‌ രാജവെമ്പാലയെ പിടികൂടുന്നു

കിഴക്കഞ്ചേരി
പാലക്കുഴിയിൽ വീട്ടിനുള്ളിൽനിന്ന്‌ രാജവെമ്പാലയെ പിടികൂടി. പിസിഎയിൽ പഴനിലം ബേബിയുടെ വീട്ടിലാണ്‌ പാമ്പ്‌ കയറിയത്‌. കുറച്ച് നാളുകളായി പ്ലാച്ചിക്കുളമ്പിലാണ്‌ ബേബി താമസിക്കുന്നത്‌. ശനി രാവിലെ ഏഴരയോടെ പാലക്കുഴിയിലെ വീട്‌ തുറന്നപ്പോഴാണ്‌ പാമ്പിനെ കണ്ടത്. ഭയന്ന്‌ പുറത്തിറങ്ങിയ ബേബിയും ഭാര്യയും വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. വനംവകുപ്പ് വാച്ചർ കരയങ്കാട് മമ്മദാലി പാമ്പിനെ പിടികൂടി. ഒരു ചേരപ്പാമ്പിനെ വിഴുങ്ങിയനിലയിലായിരുന്നു രാജവെമ്പാല. പിടികൂടിയ ആൺപാമ്പിന് മൂന്ന്‌ വയസ്സ്‌ കാണുമെന്ന്‌ മമ്മദാലി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top