23 December Monday

വിവാഹച്ചടങ്ങിനിടെ വീണുകിട്ടിയ 8 പവൻ ഉടമയ്‌ക്ക്‌ നൽകി

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024

 

പാലക്കാട്‌
വിവാഹച്ചടങ്ങിനിടെ ഭക്ഷണഹാളിൽനിന്ന്‌ വീണുകിട്ടിയ എട്ടുപവൻ സ്വർണാഭരണം ഉടമയെ കണ്ടുപിടിച്ച്‌ കൈമാറി. പാലക്കാട്‌ നൂർജഹാൻ കാറ്ററിങ്‌ സർവീസ് സൂപ്പർവൈസർ അൻസാറാണ്‌ മാതൃകയായത്‌. ചാവക്കാട്ട്‌ രാജാഹാളിൽ നടന്ന വിവാഹച്ചടങ്ങിൽ ഭക്ഷണം വിളമ്പുന്നതിനിടെ അൻസാറിന്‌ ആഭരണം ലഭിക്കുകയായിരുന്നു. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ ഉടമയെ കണ്ടുപിടിച്ച്‌ വിവാഹവേദിയിൽവച്ച്‌ ആഭരണം തിരികെയേൽപ്പിക്കുകയായിരുന്നു. അൻസാറിന്റെ സത്യസന്ധതയെ നൂർജഹാൻ കാറ്ററിങ്‌ ആൻഡ്‌ റസ്റ്റോറന്റ്‌ ഉടമകളായ ടി കെ റഷീദ്‌, ടി കെ റഫീഖ്‌, ടി കെ ഫിറോസ്‌ എന്നിവർ അഭിനന്ദിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top