പാലക്കാട്
പട്ടികജാതി–-വർഗ പിന്നാക്ക വകുപ്പിന്റെ പദ്ധതികളുടെ ജില്ലാ അവലോകന യോഗം തിങ്കളാഴ്ച നടക്കും. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 9.30ന് നടക്കുന്ന യോഗത്തിൽ മന്ത്രി ഒ ആർ കേളു അധ്യക്ഷനാകും.
പട്ടികജാതി–-വർഗ മേഖലയിലെ അടിസ്ഥാന പ്രശ്നങ്ങൾ, ഭൂരഹിതർ, ഭവനരഹിതർ, മൊത്തം വകയിരുത്തൽ, ചെലവഴിക്കൽ, ജില്ലാ വികസന സാധ്യതകൾ, പ്രശ്നങ്ങൾ എന്നിവ അവലോകനത്തിൽ ഉൾപ്പെടും.
2024–--25 വർഷത്തെ എസ്പിസി (സ്പെഷ്യൽ കംപോണന്റ് പ്രോഗ്രാം), ടിഎസ്പി (ട്രൈബൽ സബ് പ്ലാൻ) വിനിയോഗം ത്രിതല പഞ്ചായത്തുകൾ, നഗരസഭകൾ തരംതിരിച്ച് യോഗത്തിൽ അവലോകനം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..