18 December Wednesday

വനിതാ 
മത്സ്യത്തൊഴിലാളികൾക്ക് ധനസഹായം

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024
പാലക്കാട്‌
സൂക്ഷ്മ തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകൾ അടങ്ങുന്ന ഗ്രൂപ്പുകൾക്ക് ധനസഹായത്തിന് അപേക്ഷിക്കാം. ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമൺ (സാഫ്) മുഖാന്തരം തീരമൈത്രി പദ്ധതിയുടെ കീഴിൽ സുക്ഷ്മ തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാനാണ് സഹായം ലഭിക്കുക. ഫിഷർമാൻ ഫാമിൽ അംഗത്വമുള്ള വനിതകളായിരിക്കണം. അഞ്ച് മത്സ്യത്തൊഴിലാളി വനിതകൾവരെ അടങ്ങുന്ന ഗ്രൂപ്പ് ആകണം. പ്രായപരിധി 20നും 40 മധ്യേ.
പ്രകൃതിദുരന്തങ്ങൾക്ക് നേരിട്ട് ഇരയായവർ, മാറാരോഗങ്ങൾ ബാധിച്ചവരുടെ കുടുംബത്തിലുള്ളവർ, ട്രാൻസ്ജെൻഡേഴ്സ്, വിധവകൾ, ഭിന്നശേഷിക്കാരായ കുട്ടികളുള്ളവർ എന്നിവർക്ക് മുൻഗണന. ഈ വിഭാഗക്കാർക്ക് പ്രായപരിധി 20 മുതൽ 50 വയസ്സുവരെ. തീരനൈപുണ്യ കോഴ്സിൽ പങ്കെടുത്തവർക്ക് മുൻഗണന. സാഫിൽനിന്ന് ധനസഹായം കൈപ്പറ്റിയവർ അപേക്ഷിക്കേണ്ടതില്ല. പദ്ധതി തുകയുടെ 75 ശതമാനം ഗ്രാന്റും 20 ശതമാനം ബാങ്ക് ലോണും അഞ്ച് ശതമാനം ഗുണഭോക്തൃ വിഹിതവുമാണ്‌. ഒരു അംഗത്തിന് പരമാവധി ഒരു ലക്ഷം രൂപാ നിരക്കിൽ അഞ്ചുപേർ അടങ്ങുന്ന ഗ്രൂപ്പിന് അഞ്ച് ലക്ഷം രൂപവരെ ഗ്രാന്റായി ലഭിക്കും. ഫോൺ: 8547891714.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top