19 September Thursday

അക്ഷരമുറ്റം ഉപജില്ലാ ടാലന്റ്‌ ഫെസ്‌റ്റ്‌ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2024
പാലക്കാട്‌
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ ഉപജില്ലാ മത്സരങ്ങൾ ബുധനാഴ്‌ച നടക്കും. രാവിലെ 8.30ന്‌ രജിസ്‌ട്രേഷൻ ആരംഭിക്കും. 10ന്‌ മത്സരം ആരംഭിക്കും. ഉപജില്ലാ മത്സരങ്ങളുടെ ജില്ലാ ഉദ്‌ഘാടനം ചിറ്റൂർ ഗവ. വിക്ടോറിയ ഗേൾസ് എച്ച്എസ്എസിൽ നടൻ പി പി കുഞ്ഞിക്കണ്ണൻ നിർവഹിക്കും. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു മുഖ്യാതിഥിയാകും.
സ്‌കൂൾ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർ വ്യക്തിഗതമായാണ്‌ ഉപജില്ലയിൽ മത്സരിക്കുന്നത്‌. 
ഉപജില്ല, സ്ഥലം, ഉദ്‌ഘാടകൻ, സമാപനം ഉദ്‌ഘാടകൻ എന്നിവ ക്രമത്തിൽ 
തൃത്താല: വട്ടേനാട് ജിവിഎച്ച്എസ്എസ്‌–- സാഹിത്യകാൻ രാമകൃഷ്‌ണൻ കുമരനല്ലൂർ, സിപിഐ എം ഏരിയ സെക്രട്ടറി ടി പി മുഹമ്മദ്‌. പട്ടാമ്പി: പട്ടാമ്പി ജിയുപി സ്കൂൾ–- കവി പി രാമൻ, നഗരസഭാ ചെയർപേഴ്‌സൺ ഒ ലക്ഷ്‌മിക്കുട്ടി. ഷൊർണൂർ: കൂനത്തറ ഗവ. വിഎച്ച്എസ്എസ്‌–- കവി രാജീവ്‌ പിള്ളത്ത്‌, പി മമ്മിക്കുട്ടി എംഎൽഎ. ചെർപ്പുളശേരി: ചെർപ്പുളശേരി ജിവിഎച്ച്എസ്എസ്‌–- വാദ്യകലാകാരൻ ചെർപ്പുളശേരി ശിവൻ, നഗരസഭാ ചെയർമാൻ പി രാമചന്ദ്രൻ. ഒറ്റപ്പാലം: ഒറ്റപ്പാലം എൽഎസ്എൻ ജിഎച്ച്എസ്എസ്‌ –- സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ്‌ ബീന ആർ ചന്ദ്രൻ, നഗരസഭാ ചെയർപേഴ്‌സൺ കെ ജാനകീദേവി. പറളി: കോങ്ങാട് കെപിആർപി എച്ച്എസ്എസ്‌–- സംസ്ഥാന അധ്യാപക അവാർഡ്‌ ജേതാവ്‌ ജയശങ്കർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി സേതുമാധവൻ. അട്ടപ്പാടി: അഗളി ബിആർസി ഹാൾ–- ഡോ. എം എസ്‌ പത്മനാഭൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മരുതി മുരുകൻ. മണ്ണാർക്കാട്: മണ്ണാർക്കാട്‌ എഎൽപി സ്കൂൾ–- ഡിഇഒ ടി എം സലീന ബീവി, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി എൻ മോഹനൻ. ആലത്തൂർ: അഞ്ചുമൂർത്തിമംഗലം ഗാന്ധി സ്‌മാരക യുപി സ്കൂൾ–- പി പി സുമോദ്‌ എംഎൽഎ, കെ ഡി പ്രസേനൻ എംഎൽഎ. കൊല്ലങ്കോട്: നെന്മാറ ജിഎച്ച്എസ്എസ്‌–- സിപിഐ എം ഏരിയ സെക്രട്ടറി  കെ പ്രേമൻ,   കെ ബാബു എംഎൽഎ. കുഴൽമന്ദം: കോട്ടായി ജിഎച്ച്എസ്‌–- എം പി അപ്പൻ സ്‌മാരക അവാർഡ്‌ ജേതാവ്‌ കെ പി സരസ്വതി, സിപിഐ എം ഏരിയ സെക്രട്ടറി എ അനിതാനന്ദൻ. പാലക്കാട്: ഗവ. മോയൻ എൽപി സ്കൂൾ–-  മജീഷ്യൻ വിജയൻ കാടാങ്കോട്,  എഎസ്‌പി അശ്വതി ജിജി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top