23 December Monday

നേട്ടങ്ങൾ നമുക്ക്‌ വിനയാകുന്ന കാലം: 
കെ രാധാകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2024
പാലക്കാട്‌
കേരളം ആർജിച്ച നേട്ടങ്ങൾ നമുക്ക്‌ അർഹതപ്പെട്ട വിഹിതം തടയാൻ കാരണമാകുന്ന വിചിത്രവാദമുയർത്തുന്ന സ്ഥിതി വിശേഷമാണെന്ന്‌ കെ രാധാകൃഷ്‌ണൻ എംപി. ആരോഗ്യ–-വിദ്യാഭ്യാസ–- സാമൂഹ്യ സുരക്ഷ മേഖലകളിൽ കേരളം ഇന്ത്യയിൽ ഒന്നാമതാണ്‌. അതിനാൽ  കേരളത്തെ ഒഴിവാക്കി മറ്റ്‌ സംസ്ഥാനങ്ങൾക്ക്‌ വിഹിതം നൽകണമെന്നാണ്‌ കേന്ദ്രം പറയുന്നത്‌. 
കേരളത്തെപോലെ മറ്റ്‌ സംസ്ഥാനങ്ങൾ വികസിക്കാത്തതിന്‌ നമ്മൾ എന്ത്‌ പിഴച്ചു. 2025 നവംബർ ഒന്നോടെ ദാരിദ്ര്യമില്ലാത്ത സംസ്ഥാനമായി കേരളം മാറും. അതും ഇന്ത്യയിൽ ആദ്യമാണെന്നും  രാധാകൃഷ്‌ണൻ  പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top