15 December Sunday

‘വി’ സാഹിത്യോത്സവം 
സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024
പാലക്കാട് 
കലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ വിദ്യാർഥി ലിറ്ററേച്ചർ ഫെസ്റ്റിവൽ "വി’ സമാപിച്ചു. വെള്ളിയാഴ്ച സമാപന സമ്മേളനം ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്തു. കലിക്കറ്റ് യൂണിവേഴ്സിറ്റി ചെയർപേഴ്സൺ നിതിൻ ഫാത്തിമ, പിന്നണി ഗായിക രശ്മി സതീഷ്, യൂണിയൻ ചെയർമാൻ അൻഷിഫ് റഹ്മാൻ, പ്രിൻസിപ്പൽ നജീബ് എന്നിവർ സംസാരിച്ചു. 
രണ്ട് ദിവസങ്ങളിൽ അഞ്ച്‌ വേദികളിലായി സാഹിത്യ, മാധ്യമ, രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിലെ  ഇരുന്നൂറോളം അതിഥികൾ വിദ്യാർഥികളുമായി സംവദിച്ചു. 
വിവിധ വേദികളിലായി കെ ശാന്തകുമാരി എംഎൽഎ, മുണ്ടൂർ സേതുമാധവൻ, കെ സന്തോഷ്കുമാർ, ആഷാ മേനോൻ, കെ പി എസ് പയ്യനെടം, പുത്തൂർ രവി, ജിഷ അഭിനയ, രശ്മി സതീഷ്, കൽപ്പറ്റ നാരായണൻ, രാഹുൽ മാങ്കൂട്ടത്തിൽ, ഷെഫ് പിള്ള, അൻവർ അലി, ടി ഡി രാമകൃഷ്ണൻ, ബാബു രാമചന്ദ്രൻ, ഹാരിസ് മുഹമ്മദ്, എം പത്മകുമാർ, രാജൻ ചുങ്കത്ത്, കെ ശരവണകുമാർ, ബിന്ദു കൃഷ്ണ, ആൻ സെബാസ്റ്റ്യൻ, രോഷ്നി രാജൻ, ഐ ആർ പ്രസാദ്, ആർ എസ് പണിക്കർ എന്നിവർ സംവാദത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top