22 December Sunday

കെഎസ്‌ആർടിസി ബസിൽ കഞ്ചാവ്‌ കടത്തി; പ്രതിക്ക്‌ 
ഒരുവർഷം കഠിന തടവ്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024
പാലക്കാട്‌
കെഎസ്‌ആർടിസി ബസിൽ കഞ്ചാവ്‌ കടത്തിയ കേസിൽ പ്രതിക്ക്‌ -ഒരു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തൃശൂർ ചാവക്കാട് കടപ്പുറം ഒരുമനയൂർ ദേശം പുതുവീട്ടിൽ  ജംഷീർ ഫറിനെ(35) ആണ്‌ പാലക്കാട്‌ രണ്ട്‌- അഡീഷണൽ കോടതി ജഡ്ജി ഡി സുധീർ ഡേവിഡ്‌ ശിക്ഷിച്ചത്‌. പിഴത്തുക അടച്ചില്ലെങ്കിൽ രണ്ടുമാസം അധികതടവ് അനുഭവിക്കണം. 
2017 ജൂലൈ 16ന്‌ കൊഴിഞ്ഞാമ്പാറ–- -പാലക്കാട്‌ റോഡിൽ നടത്തിയ പരിശോധനയിലാണ്‌ ഇയാൾ പിടിയിലായത്‌. 1.150 കിലോ കഞ്ചാവാണ്‌ പിടിച്ചത്‌. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ എം മനോജ്‌കുമാറും എൻഡിപിഎസ്‌  സ്പെഷ്യൽ പ്രോസിക്യൂട്ടർ ശ്രീനാഥ് വേണുവും ഹാജരായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top