24 December Tuesday
ആരോഗ്യ സർവകലാശാല യൂണിയൻ

സെൻട്രൽ സോൺ കലോത്സവത്തിന്‌ സംഘാടകസമിതിയായി

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024

കേരള ആരോഗ്യശാസ്ത്ര സർവകലാശാലാ യൂണിയൻ സെൻട്രൽ സോൺ കലോത്സവത്തിന്റെ സംഘാടക സമിതി 
രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ ഉദ്‌ഘാടനം ചെയ്യുന്നു

പാലക്കാട്‌
കേരള ആരോഗ്യശാസ്ത്ര സർവകലാശാലാ യൂണിയൻ സെൻട്രൽ സോൺ കലോത്സവത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു. ഗവ. മെഡിക്കൽ കോളേജ് അക്കാദമിക് ബ്ലോക്കിലെ പഴയ പരീക്ഷാ ഹാളിൽ നടന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ ഉദ്‌ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് യൂണിയൻ ചെയർപേഴ്സൺ പരോളിൻ ജോസ് അധ്യക്ഷനായി. 
എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ബി മോഹൻദാസ്, കെജിഒഎ ജില്ലാ സെക്രട്ടറി പി ബി പ്രീതി, ഗായത്രി രാമചന്ദ്രൻ, ഡോ. അബിമോൻ, യൂണിവേഴ്സിറ്റി യൂണിയൻ വൈസ് ചെയർപേഴ്സൺ ഭഗീരഥ്‌ എന്നിവർ സംസാരിച്ചു. 
യൂണിവേഴ്സിറ്റി യൂണിയൻ സെനറ്റ്‌ അംഗം റഹ്മത് സ്വാഗതവും കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി എസ്‌ കീർത്തന നന്ദിയും പറഞ്ഞു. 
ഭാരവാഹികൾ: ഡോ. എം ടി വിജയലക്ഷ്മി (ചെയർപേഴ്സൺ),  ഭുവനേഷ് പ്രതാപ് (ജനറൽ കൺവീനർ). ഒക്ടോബർ ൧൫മുതൽ ൧൮വരെ പാലക്കാട് മെഡിക്കൽ കോളേജിലാണ് കലോത്സവം നടക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top