ചെർപ്പുളശേരി
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ വീണ്ടും കാപ്പചുമത്തി ജയിലിലടച്ചു. നെല്ലായ പട്ടിശേരി മുഹമ്മദ് മുനീറിനെയാണ്(24) കാപ്പചുമത്തിയത്. തൃശൂർ, ചെർപ്പുളശേരി, മഞ്ചേരി പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ ക്വട്ടേഷൻ, സ്വർണക്കവർച്ച, കഞ്ചാവ്, എംഡിഎംഎ വിതരണം തുടങ്ങിയ കേസുകൾ നിലവിലുണ്ട്.
കാപ്പ നിയമപ്രകാരം ജയിലിലാവുകയും ജാമ്യത്തിൽ ഇറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ പെട്ടതിനാൽ അറസ്റ്റ് ചെയ്‌ത് ജയിലിലടക്കുകയുമായിരുന്നു. ചെർപ്പുളശേരി എസ്എച്ച്ഒ പി ശശികുമാർ, എസ്‌ഐ ഡി ഹബീബ്റഹ്മാൻ, എം ദീപു, പി ആർ സുധീഷ്, എം ഗിരീഷ്‌കുമാർ എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..