ചിറ്റൂർ
മൂന്നര വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വയോധികൻ റിമാൻഡിൽ. വടകരപ്പതി വേലന്താവളം കിണർപ്പള്ളം ആർ അന്തോണി സ്വാമി (67)യാണ് പോക്സോ നിയമംചുമത്തി അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഉച്ചയ്ക്ക് കളിക്കാൻപോയ കുട്ടി തിരിച്ചെത്തിയതിനുശേഷം വൈകിട്ട് അമ്മ കുളിപ്പിക്കുമ്പോൾ സ്വകാര്യഭാഗങ്ങളിൽ നീറ്റൽ അനുഭവപ്പെടുന്നതായി പറഞ്ഞ് കുട്ടി കരയുകയായിരുന്നു.
അമ്മ നടത്തിയ പരിശോധനയിലാണ് പീഡന വിവരം മനസ്സിലായത്. തുടർന്ന് കൊഴിഞ്ഞാമ്പാറ പൊലീസിൽ പരാതി നൽകി.
പൊലീസ് നടത്തിയ അന്വേഷണത്തിൽ അന്തോണി സ്വാമിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പട്ടാമ്പി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ എം ആർ അരുൺകുമാർ, എസ്ഐ ബി പ്രമോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..