25 December Wednesday

ഡിസിസിയുടെ സ്ഥാനാർഥിയെ 
തള്ളിയത്‌ ബിജെപിയെ സഹായിക്കാൻ: 
ഇ എൻ സുരേഷ്‌ബാബു

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024

 

പാലക്കാട്‌
ഉപതെരഞ്ഞെടുപ്പിൽ ഡിസിസി നിർദേശിച്ച പേര്‌  സതീശനും ഷാഫിയുംചേർന്ന്‌ തള്ളിയത്‌ ബിജെപിയെ സഹായിക്കാനാണെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു പറഞ്ഞു!. 
ഷാഫിയുടെ പിന്തുടർച്ചക്കാരനായി എന്തിനാണ് ഒരാളെ നിർത്തുന്നത്‌. പാലക്കാട്‌ മണ്ഡലത്തിൽ മൂന്ന്‌ തവണ ഷാഫി ജയിച്ചു.  രണ്ടാമത്‌ വന്നത്‌ ബിജെപിയാണ്‌. ഉപതെരഞ്ഞെടുപ്പിൽ തിരിച്ച്‌ സഹായിക്കാമെന്ന്‌ ഉറപ്പ്‌ നൽകിയിട്ടുണ്ടാകും. അതിനുപകരമായി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ആറന്മുളയിൽ കോൺഗ്രസിനെ ജയിപ്പിക്കാമെന്ന്‌ ബിജെപി ഉറപ്പുനൽകിയതാണ്‌ കോൺഗ്രസ്‌–- ബിജെപി ധാരണയെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top