22 December Sunday

യുഡിഎഫ്‌ സ്ഥാനാർഥിയെ 
നിർത്തിയത്‌ ബലികൊടുക്കാൻ: 
എം ബി രാജേഷ്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024

 

പാലക്കാട്‌
ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ സ്ഥാനാർഥിയെ നിർത്തിയത്‌ ബലികൊടുക്കാനാണെന്ന്‌ മന്ത്രി എം ബി രാജേഷ്‌. കെ മുരളീധരനെ ഇവിടെ സ്ഥാനാർഥിയാക്കണമെന്ന്‌ ഡിസിസി ഏകകണ്‌ഠേന ആവശ്യപ്പെട്ടിട്ടും അത്‌ തള്ളിയത്‌ ബലികൊടുക്കാൻ പറ്റിയ ഒരു സ്ഥാനാർഥിയെ കിട്ടിയതുകൊണ്ടാണ്‌. പ്രവർത്തകരെ കറിവേപ്പിലപോലെ വലിച്ചെറിയുന്നവരുടെ പ്രസ്ഥാനമല്ല സിപിഐ എം. കോൺഗ്രസ്‌ നേതാവ്‌ ശശിതരൂർ അടക്കം ഡോ. സരിൻ മിടുക്കനാണെന്ന്‌ പറഞ്ഞിട്ടുണ്ട്‌. അത്തരം മിടുക്കർക്ക്‌ കോൺഗ്രസിൽ സ്ഥാനമില്ലാതായെന്നും മാധ്യമപ്രവർത്തകരുമായുള്ള സംവാദത്തിൽ എം ബി രാജേഷ്‌ പറഞ്ഞു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top