പാലക്കാട്
റേഷൻകാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷ ഡിസംബർ 10വരെ ഓൺലൈനായി സ്വീകരിക്കും. അക്ഷയ കേന്ദ്രങ്ങൾ വഴിയോ, സിറ്റിസൺ ലോഗിൻ വഴിയോ അപേക്ഷ നൽകാം.
ഓരോ ക്ലേശഘടകങ്ങളുടെ അടിസ്ഥാനത്തിൽ 30 മാർക്ക് ലഭിക്കുന്ന കുടുംബങ്ങളെയാണ് ബിപിഎൽ വിഭാഗത്തിലേക്ക് മാറ്റുന്നത്. ഇതിനായി വിവിധ സർട്ടിഫിക്കറ്റുകളും അപേക്ഷയോടൊപ്പം സമർപ്പിക്കണം. ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ചുകഴിഞ്ഞാൽ അത് ഉറപ്പുവരുത്തിയശേഷം ഫോണിൽ വരുന്ന സന്ദേശങ്ങളും ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു. ഒരുവർഷത്തിനുശേഷം ആദ്യമായാണ് ഇത്തരത്തിൽ മുൻഗണനാ വിഭാഗങ്ങളെ കണ്ടെത്താനുള്ള അപേക്ഷ ക്ഷണിക്കുന്നത്. 25 മുതൽ അപേക്ഷ സ്വീകരിച്ചുതുടങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..