28 November Thursday

തൊഴിലുറപ്പ്‌ തൊഴിലാളികൾ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Nov 28, 2024

പറളി പോസ്‌റ്റ്‌ ഓഫീസിലേക്ക്‌ നടത്തിയ സമരംസംസ്ഥാന പ്രസിഡന്റ്‌ ഗിരിജ സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു

 

പാലക്കാട്‌
തൊഴിലുറപ്പ്‌ പദ്ധതി തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ തൊഴിലാളികൾ ബുധനാഴ്‌ച പഞ്ചായത്ത്‌ –- നഗരസഭാ കേന്ദ്രങ്ങളിൽ ധർണ നടത്തി. വിഹതം വെട്ടിക്കുറച്ചും തൊഴിൽദിനങ്ങൾ ഇല്ലാതാക്കിയും കടുത്ത നിബന്ധനകൾ ഏർപ്പെടുത്തിയും തൊഴിലുറപ്പ്‌ പദ്ധതി ഇല്ലാതാക്കാനുള്ള നീക്കമാണ്‌ കേന്ദ്ര സർക്കാർ നടത്തുന്നത്‌. 
ഇതിനെതിരെ പതിനായിരക്കണക്കിന്‌ തൊഴിലാളികൾ വിവിധ കേന്ദ്രങ്ങളിൽ നടന്ന സമരത്തിൽ അണിനിരന്നു. എൻആർഇജി വർക്കേഴ്‌സ്‌ യൂണിയൻ നേതൃത്വത്തിലായിരുന്നു സമരം. തൊഴിൽദിനങ്ങൾ 200 ആയി വർധിപ്പിക്കുക, കൂലി 600 രൂപയായി ഉയർത്തുക, അപ്രായോഗികമായ എൻഎംഎസ്‌, ജിയോടാഗ്‌ എന്നിവ പിൻവലിക്കുക, യഥാസമയം കൂലിയും സാധനസാമഗ്രികളുടെ ലഭ്യതയും ഉറപ്പുവരുത്തുക, സംസ്ഥാനത്തിന്‌ അർഹമായ ലേബർ ബജറ്റ്‌ അനുവദിക്കുക, അയ്യൻകാളി തൊഴിലുറപ്പ്‌ പദ്ധതി ഫലപ്രദമായി നടപ്പാക്കുക, കൂടുതൽ തുക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു സമരം. സംസ്ഥാന വ്യാപകമായി നടന്ന സമരത്തിന്റെ ഭാഗമായാണ്‌ ജില്ലയിലും സമരം സംഘടിപ്പിച്ചത്‌. പറളി പോസ്‌റ്റ്‌ ഓഫീസിലേക്ക്‌ നടത്തിയ മാർച്ച്  എൻആർഇജി വർക്കേഴ്‌സ്‌ യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ ഗിരിജ സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. മങ്കര പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ നടത്തിയ മാർച്ച്‌  ജില്ലാ സെക്രട്ടറി കെ വിജയനും ഉദ്‌ഘാടനം ചെയ്‌തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top