17 September Tuesday
മൂലത്തറ, നറണി, പാറക്കളം നിലംപതി പാലങ്ങൾ 
വെള്ളത്തിൽ

ആളിയാർ അണക്കെട്ട് 
തുറന്നുതന്നെ

വെബ് ഡെസ്‌ക്‌Updated: Monday Jul 29, 2024
ചിറ്റൂർ
ആളിയാർ അണക്കെട്ടിൽനിന്ന്‌ ചിറ്റൂർപ്പുഴയിലേക്ക് ഞായറാഴ്ച ഒഴുക്കിയത്‌ 1,427 ഘനയടി വെള്ളം. ആളിയാറിലേക്ക്‌ നീരൊഴുക്ക് തുടരുന്ന സാഹചര്യത്തിലാണ് അണക്കെട്ടിന്റെ 11 ഷട്ടർ ഒമ്പത്‌ സെന്റിമീറ്റർ വീതം ഉയർത്തി 1,427 ഘനയടി വെള്ളം ഒഴുക്കിയത്‌. 1,050 അടി സംഭരണശേഷിയുള്ള ആളിയാറിൽ 1049.20 അടിയാണ് വൈകിട്ട്‌ ആറിനുള്ള റീഡിങ്‌. വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ അണക്കെട്ടിലേക്ക്‌ നീരൊഴുക്ക് വർധിച്ചിട്ടുണ്ട്. മഴ തുടർന്നാൽ വീണ്ടും കൂടുതൽ വെള്ളം ചിറ്റൂർപ്പുഴയിലേക്ക് ഒഴുക്കും. രാത്രിയോടെ കൂടുതൽ വെള്ളം പുഴയിലെത്തും. പുഴയുടെ ഇരുകരയിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന്‌ എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. ആളിയാറിൽനിന്നുള്ള വെള്ളം കൂടാതെ കൈവഴികളായ ഉപ്പാർ, നല്ലാർ, വകരിയാർ എന്നിവിടങ്ങളിലെ വെള്ളവും മഴവെള്ളവും ഉൾപ്പെടെ 2,096 ഘനയടിയാണ്‌ മണക്കടവ് വിയറിലേക്ക് ഒഴുകുന്നത്. മൂലത്തറ റെഗുലേറ്ററിനുതാഴെയുള്ള മൂലത്തറ, നറണി, പാറക്കളം നിലംപതി പാലങ്ങൾ കുറച്ചുദിവസങ്ങളായി വെള്ളത്തിനടിയിലാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top