പാലക്കാട്
വിൽപ്പനയ്‌ക്കായി ലോഡ്ജ് മുറിയിൽ സൂക്ഷിച്ച 2.984 കിലോ കഞ്ചാവ് പിടിച്ചു. നാട്ടുകൽ പൊലീസും പാലക്കാട് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നുള്ള പരിശോധനയിലാണ് അലനല്ലൂർ അയ്യപ്പൻകാവിന് സമീപമുള്ള ലോഡ്ജിലെ മുറിയിൽനിന്ന് കഞ്ചാവ് കണ്ടെത്തിയത്. മലപ്പുറം ചെങ്ങോട് കാളികാവ് തൊണ്ടിയിൽ വീട്ടിൽ സുഹൈലാണ് മുറിയെടുത്തത്. 27ന് രാവിലെയുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ് ഇയാൾ ചികിത്സയിലാണ്. ഇയാൾ കഞ്ചാവ് വിൽപ്പനയ്ക്ക് വന്നതാണെന്നും ലോഡ്ജ് മുറിയിൽ കഞ്ചാവ് ഉണ്ടെന്നും പൊലീസിന് രഹസ്യവിവരം കിട്ടിയിരുന്നു.
സുഹൈലിന്റെ പേരിൽ മലപ്പുറം ജില്ലയിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുണ്ട്. പ്രതിയുൾപ്പെടുന്ന ലഹരി വിൽപ്പന സംഘത്തെക്കുറിച്ച് അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.
മണ്ണാർക്കാട് ഡിവൈഎസ്‌പി സുന്ദരൻ, പാലക്കാട് നാർകോട്ടിക് സെൽ ഡിവൈഎസ്‌പി അബ്ദുൾ മുനീർ, എസ്‌ഐമാരായ ടി വി ഋഷിപ്രസാദ്, പി രാമദാസൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..