പാലക്കാട്
‘സിഐടിയു സന്ദേശം’ അമ്പതാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അറിവുത്സവത്തിന്റെ ജില്ലാ മത്സരങ്ങൾ സമാപിച്ചു. പാലക്കാട് കെഎസ്‌ടിഎ ഹാളിൽ സമാപനയോഗം സിഐടിയു സംസ്ഥാന സെക്രട്ടറി എം ഹംസ ഉദ്ഘാടനംചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എസ് ബി രാജു അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി കെ നൗഷാദ്, എം പത്മിനി, എൽ ഇന്ദിര, വി സരള, പി ഉണ്ണികൃഷ്ണൻ, സി ഉണ്ണികൃഷ്ണൻ, കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി മഹേഷ് എന്നിവർ സംസാരിച്ചു. സമാപനദിവസമായ ബുധനാഴ്‌ച ചലച്ചിത്ര ഗാനാലാപന മത്സരവും ജില്ലയിലെ തൊഴിലാളി ജീനിയസിനെ കണ്ടെത്താനുള്ള ക്വിസ് മത്സരവും നടന്നു. വിജയികൾ സെപ്‌തംബർ 28, 29 തീയതികളിൽ കോഴിക്കോട്ട് നടക്കുന്ന സംസ്ഥാനതല അറിവുത്സവത്തിൽ പങ്കെടുക്കും.
വിജയികൾ
(1, 2, 3 സ്ഥാനക്രമത്തിൽ)
ചലച്ചിത്ര ഗാനാലാപനം–- ആർ രാജേഷ് (കെഡബ്ല്യുഎഇയു), ഷജിത ബാബു (റോയൽ ഡെന്റൽ കോളേജ് എംപ്ലോയീസ് യൂണിയൻ), കെ സന്തോഷ്‌കുമാർ (കെഎസ്‌ആർടിഇഎ), ആർ മോഹനൻ (നാട്ടുകലാകാര യൂണിയൻ) വി വിപിൻ (കെഡബ്ല്യുഎഇയു).
തൊഴിലാളി ജീനിയസ് ക്വിസ്: പി വെങ്കിടേഷ് (കെഡബ്ല്യുഎഇയു), കെ അജിത് (സിഐടിയു സെന്റർ), എൽ ഷിബിൽ (കെഡബ്ല്യുഎഇയു).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..