22 December Sunday

അയ്യൻകാളി ജയന്തി ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024
പാലക്കാട്‌ 
കേരള പാണൻ കൾച്ചറൽ സൊസൈറ്റി (കെപിസിഎസ്) കേന്ദ്ര ഭരണസമിതി അയ്യൻകാളി ജയന്തി ആഘോഷിച്ചു. പ്രസിഡന്റ്‌ സി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എൻ രവികുമാർ, ട്രഷറർ കെ വിജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. കേരള കണക്കൻ മഹാസഭ സംഘടിപ്പിച്ച അയ്യൻകാളി ദിനാചരണം (കെകെഎംഎസ്‌) പ്രദീപ്‌ നെന്മാറ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന പ്രസിഡന്റ്‌ കെ ശങ്കരൻ അധ്യക്ഷനായി. രാജൻ പുലിക്കോട്‌ മുഖ്യപ്രഭാഷണം നടത്തി. 
ടി പഴണിമല, സി കണ്ടമുത്തു, ധർമജൻ പട്ടഞ്ചേരി, മുത്തുകുമാർ മുതലമട, വേലായുധൻ പള്ളം, രാജൻ എലമന്ദം, സുരേഷ്‌ കല്ലേക്കാട്‌, മോഹൻദാസ്‌ തച്ചങ്കാട്‌, നാരായണൻ പനങ്ങാട്ടിരി, സുമതി എലവഞ്ചേരി, വിനീത പല്ലശന, ഊച്ചരൻ പേഴുങ്കാട്‌, എം ഉണ്ണികൃഷ്‌ണൻ എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി ഓഫീസിൽ സംസ്ഥാന പ്രസിഡന്റ്‌ കെ രാമചന്ദ്രൻ കല്ലേപ്പുള്ളി ഉദ്ഘാടനം ചെയ്തു. വർക്കിങ്‌ പ്രസിഡന്റ്‌ വി അയ്യപ്പൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി  കെ മണികണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. 
കേരള പുലയർ മഹാസഭ പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അയ്യൻകാളി ജന്മദിനാഘോഷം പിരായിരി പഞ്ചായത്തംഗം സിത്താര ശശി ഉദ്ഘാടനം ചെയ്‌തു. ജില്ലാ വൈസ് പ്രസിഡന്റ് മുരുകൻ പുറയോരം അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആറുച്ചാമി അമ്പലക്കാട് മുഖ്യപ്രഭാഷണം നടത്തി. 
ഗിരീഷ് ധോണി, യൂത്ത് മൂവ്‌മെന്റ് ജില്ലാ സെക്രട്ടറി സതീഷ് അമ്പലക്കാട്, മഹിളാ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്‌ പ്രേമലത തച്ചങ്കാട്, മഹിളാ ജില്ലാ സെക്രട്ടറി കല്യാണി മുരുകൻ, ജയപ്രകാശ്, സുധ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top