22 December Sunday

‘ഉൾക്കാഴ്ചകൾ’ പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024

കെ വി വിൻസെന്റിന്റെ ദൃശ്യകവിതകളുടെ സമാഹാരം "ഉൾക്കാഴ്ചകൾ " സാഹിത്യകാരൻ ടി ആർ അജയൻ 
ചെറുകഥാകൃത്ത് ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടിക്ക്‌ നൽകി പ്രകാശിപ്പിക്കുന്നു

പാലക്കാട്‌
ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ഫെസ്റ്റിവൽ ഡയറക്ടർ കെ വി വിൻസെന്റിന്റെ ദൃശ്യകവിതകളുടെ സമാഹാരം "ഉൾക്കാഴ്ചകൾ’  പ്രകാശിപ്പിച്ചു. സാഹിത്യകാരൻ ടി ആർ അജയൻ ചെറുകഥാകൃത്ത് ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടിക്ക്‌ പുസ്‌തകത്തിന്റെ ആദ്യ പ്രതി കൈമാറി. 
ഇൻസൈറ്റ് പ്രസിഡന്റ് കെ ആർ ചെത്തല്ലൂർ അധ്യക്ഷനായി.  ഡോ. മുരളി, ഫാറൂഖ് അബ്ദുൽ റഹിമാൻ, മോഹൻദാസ് ശ്രീകൃഷ്ണപുരം, ഹരിഹരൻ, നാരായണൻകുട്ടി, ജയപ്രകാശ്, മിനി പൂങ്ങോട്‌, ആന്റോ പീറ്റർ, പത്മനാഭൻ ഭാസ്കരൻ, സുജാതൻ, മേതിൽ കോമളൻകുട്ടി, പ്രസാധകൻ അൻസാർ വർണിക, കെ വി വിൻസെന്റ്, മാണിക്കോത്ത് മാധവദേവ്‌,  സി കെ രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ചിത്ര പ്രദർശനവുമുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top