24 November Sunday

നെഹ്‌റു കോളേജ് ഓഫ് ഫാർമസിക്ക്‌ മികവിന്റെ ‘എ ഗ്രേഡ്’

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024
പാലക്കാട്‌ 
നാക്കിന്റെ എ ഗ്രേഡ് അക്രഡിറ്റേഷൻ നേടിയെടുത്ത്‌ നെഹ്‌റു കോളേജ് ഓഫ് ഫാർമസി. അധ്യാപന-–-പഠന പ്രക്രിയകൾ, ഗവേഷണം, ഇൻഫ്രാസ്ട്രക്ചർ, സാമൂഹ്യ പ്രതിബദ്ധത തുടങ്ങി വിവിധ സൂചികകളിൽ വിലയിരുത്തിയാണ്‌ നാഷണൽ അസസ്‌മെന്റ്‌ ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്ക്‌) ഗ്രേഡ് നൽകുന്നത്‌. നെഹ്‌റു കോളേജിന്റെ വിദ്യാഭ്യാസത്തിലെ മികവിനും പ്രതിബദ്ധതയ്‌ക്കും അടിവരയിടുന്ന സുപ്രധാന നേട്ടമാണിത്‌. വിദ്യാർഥികൾക്ക് വ്യക്തിപരവും തൊഴിൽപരവുമായ വളർച്ചയ്‌ക്ക്‌ അവസരങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഇതിലൂടെ ഉറപ്പാക്കാം. ഗവേഷണ സംരംഭങ്ങൾ വിപുലീകരിക്കുന്നതിന്‌ അക്രഡിറ്റേഷൻ പ്രയോജനപ്പെടുത്താൻ കോളേജ്‌ പദ്ധതിയിടുകയാണ്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top