20 December Friday

യാത്രയയപ്പ്‌ നൽകി

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024

സർവീസിൽ നിന്ന്‌ വിരമിക്കുന്ന ഉദ്യോഗസ്ഥർക്കുള്ള യാത്രയയപ്പ് ജില്ലാ പൊലീസ് മേധാവി 
ആർ ആനന്ദ് ഉദ്‌ഘാടനം ചെയ്യുന്നു

പാലക്കാട്‌
സർവീസിൽനിന്ന്‌ വിരമിക്കുന്ന പൊലീസ്‌ ഉദ്യോഗസ്ഥർക്ക് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ, കേരള പൊലീസ് അസോസിയേഷൻ, പൊലീസ് സൊസൈറ്റി എന്നിവ ചേർന്ന്‌ യാത്രയയപ്പ് നൽകി. 
ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് ഉദ്‌ഘാടനംചെയ്‌തു. പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ എൽ സുനിൽ അധ്യക്ഷനായി. 
പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി മണികണ്ഠൻ, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിമാരായ പി ശശികുമാർ, ആർ മനോജ്കുമാർ, കെപിഒഎ ജില്ലാ പ്രസിഡന്റ് സി സത്യൻ, കെപിഎ ജില്ലാ സെക്രട്ടറി കെ ഉണ്ണികൃഷ്ണൻ, പൊലീസ് സൊസൈറ്റി പ്രസിഡന്റ്‌ എം ശിവകുമാർ, കെപിഒഎ സംസ്ഥാന നിർവാഹക സമിതി അംഗം വി ജയൻ, കെപിഎ സംസ്ഥാന നിർവാഹക സമിതി അംഗം ആർ സതീഷ്, കെപിഎ ജില്ലാ ജോയിന്റ്‌ സെക്രട്ടറി സി രമേഷ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top