09 September Monday

ചരിത്രമെഴുതി പട്ടാമ്പി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 29, 2020

ഒ ലക്ഷ്‌മിക്കുട്ടി (സിപിഐ എം)

 

പട്ടാമ്പി 
പട്ടാമ്പി നഗരസഭയിൽ ഒ ലക്ഷ്മിക്കുട്ടിയെ (സിപിഐ എം) ചെയര്‍പേഴ്സണായും വി ഫോർ പട്ടാമ്പിയിലെ ടി പി ഷാജിയെ വൈസ് ചെയര്‍മാനായും തെരഞ്ഞെടുത്തു.
കോളാർകുന്ന് 16 –-ാം ഡിവിഷനിൽനിന്നാണ് ലക്ഷ്മിക്കുട്ടി മത്സരിച്ചത്. 28 അംഗങ്ങളുള്ള നഗസരസഭയിൽ 11 നെതിരെ 16 വോട്ടുകൾക്കാണ് ലക്ഷ്മിക്കുട്ടി തെരഞ്ഞെടുക്കപ്പെട്ടത്. 
ഒരംഗമുള്ള എൻഡിഎ തെരഞ്ഞെടുപ്പിൽനിന്ന്‌ വിട്ടുനിന്നു. പി മുനീറയായിരുന്നു‌ യുഡിഎഫ്‌ സ്ഥാനാർഥി. 
ടി പി ഷാജി, ഒ ലക്ഷ്മിക്കുട്ടിയുടെ പേര് നിർദേശിച്ചു. എൻ രാജൻ പിന്തുണച്ചു.
ഒ ലക്ഷ്‌മിക്കുട്ടി
ജനാധിപത്യ മഹിളാ അസോസിയേഷൻ പട്ടാമ്പി വില്ലേജ് കമ്മിറ്റി അംഗവും കിഴായൂർ സെന്റർ യൂണിറ്റ് സെക്രട്ടറിയുമാണ് ഒ ലക്ഷ്മിക്കുട്ടി (44). കിഴായൂർ കീരിത്തൊടിയിൽ മധുസൂദനനാണ്‌ ഭർത്താവ്‌. ഓട്ടോ ഡ്രൈവറായ അദ്ദേഹം പട്ടാമ്പി പഞ്ചായത്ത് മുൻ അംഗമായിരുന്നു. മക്കൾ: മനു, വിനു, അനു.
ടി പി ഷാജി
കോളേജ്‌ ഡിവിഷൻ 10–-ാം വാർഡിൽ നിന്നാണ്‌ ടി പി ഷാജി മത്സരിച്ചത്‌. 11 നെതിരെ 16 വോട്ടുകൾക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. പി വിജയകുമാരൻ നിർദേശിച്ചു. കെ ടി റുക്കിയ പിന്താങ്ങി. യുഡിഎഫിലെ കെ ആർ നാരായണസ്വാമിയാണ്‌ യുഡിഎഫ്‌ സ്ഥാനാർഥി. മേലെ പട്ടാമ്പി തോലിരിക്ക പള്ളിയാലിൽ ടി പി ഷാജി (52) കെപിസിസി മുൻ എക്സിക്യൂട്ടീവ് അംഗമായിരുന്നു. പിന്നീട്‌ ‘വി ഫോർ പട്ടാമ്പി’  കൂട്ടായ്മ രൂപീകരിച്ചു. തുടർന്ന് എൽഡിഎഫുമായി ചേർന്നു പ്രവർത്തിച്ചു. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തംഗമായിരുന്ന ഷാജി നഗരസഭയിൽ കഴിഞ്ഞ യുഡിഎഫ് ഭരണസമിതിയിൽ അംഗമായിരുന്നു. പട്ടാമ്പി റൂറൽ സൊസൈറ്റി കോ–--ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റാണ്. പട്ടാമ്പി രോലിരിക്കപ്പള്ളിയാലിൽ പരേതനായ ഉമ്മർഹാജിയുടെ മകനാണ്.  ഉമ്മ: ആയിഷ. ഭാര്യ: സാബിറ. മക്കൾ: സനാഫി, തുഫൈല, സിയാൻ, ഹന്ന.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top