09 September Monday

വിവാഹ പന്തലിൽ 
വാക്‌സിൻ ചലഞ്ച്

വെബ് ഡെസ്‌ക്‌Updated: Friday Apr 30, 2021
പാലക്കാട് 
വാക്‌സിൻ ചാലഞ്ച്‌ ഏറ്റെടുത്ത്‌  വിവാഹ പന്തലിൽനിന്ന്‌ ദമ്പതികളും രക്ഷാകർത്താക്കളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നൽകി. 
ബിഇഎഫ്ഐ സംസ്ഥാന വെെസ് പ്രസിഡന്റ് സജി വർഗീസിന്റെയും സുജ പി വർഗീസിന്റെയും മകൾ ആശയുടെയും വരൻ ആഷിക്കുമാണ്‌ സംഭാവന നൽകിയത്‌.  
സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം ബി രാജേഷ് സംഭാവന ഏറ്റുവാങ്ങി. വിവാഹച്ചെലവ് ചുരുക്കിയാണ്‌ 25,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക്   നൽകിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top