27 December Friday

പറമ്പിക്കുളത്ത്‌ കടുവദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

കടുവദിനത്തിൽ പറമ്പിക്കുളത്ത്‌ സംഘടിപ്പിച്ച പുലികളി

പാലക്കാട്‌
ദേശീയ കടുവദിനമായ തിങ്കളാഴ്‌ച പറമ്പിക്കുളം കടുവ സങ്കേതത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പറമ്പിക്കുളത്തും ആനപ്പാടിയിലും ബോധവൽക്കരണ റാലി നടത്തി. വിനോദസഞ്ചാരികൾക്കായി പുലികളി സംഘടിപ്പിച്ചു. കുട്ടികൾക്കായി പഠന ക്ലാസും സിനിമാ പ്രദർശനവും നടത്തി. കരിമല വനം റേഞ്ച് ഓഫീസർ അരുൺ മഹാരാജ ക്ലാസെടുത്തു. പറമ്പിക്കുളം ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ ആർ സുജിത് നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top