23 December Monday

ധോണിയിൽ ആനക്കുട്ടിയുടെ ജഡം കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

ധോണി വനമേഖലയിൽ കണ്ടെത്തിയ ആനക്കുട്ടിയുടെ ജഡം

മലമ്പുഴ
ധോണി വനമേഖലയിൽ ആനക്കുട്ടിയുടെ ജഡം കണ്ടെത്തി. തിങ്കൾ രാവിലെയാണ്‌ രണ്ടുവയസ്സുള്ള കൊമ്പനാനക്കുട്ടിയുടെ ജീർണാവസ്ഥയിലായ ജഡം കണ്ടത്. പാറയിൽ തട്ടി താഴെ വീണതാകാമെന്ന്‌ വനപാലകർ പറഞ്ഞു. ഒരാഴ്ച് മുമ്പ് ആനക്കൂട്ടം പകൽ സമയത്ത് കാട്ടിൽ നിന്നിറങ്ങി ചിന്നം വിളിച്ചിരുന്നു. ഈ കൂട്ടത്തിലുണ്ടായിരുന്ന ആനക്കുട്ടിയാകാം അപകടത്തിൽ പെട്ടത്. ചൊവ്വാഴ്ച സംസ്കരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top