പാലക്കാട്
മഴ കനത്തതോടെ മൺസൂൺ യാത്ര പദ്ധതിയിൽ നെല്ലിയാമ്പതിയെ ഉൾപ്പെടുത്തിയ സഞ്ചാരപ്രിയർക്ക് തിരിച്ചടി. മണ്ണിടിച്ചിൽ സാധ്യത മുന്നിൽക്കണ്ട് നെല്ലിയാമ്പതിയിലേക്കുള്ള രാത്രിയാത്രയ്ക്ക് ജില്ലാ ഭരണകേന്ദ്രം നിരോധനം ഏർപ്പെടുത്തി. കഴിഞ്ഞ ദിവസം ചെറുനെല്ലിയിലും വ്യൂപോയിന്റിന് സമീപവും മണ്ണിടിഞ്ഞുവീണ് നിരവധി യാത്രികർ നെല്ലിയാമ്പതിയിൽ കുടുങ്ങിയിരുന്നു. മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചതിനു ശേഷമാണ് സഞ്ചാരികൾക്ക് ചുരമിറങ്ങാൻ കഴിഞ്ഞത്. വഴികളിൽ വൻ മരങ്ങൾ കടപുഴകി വീഴുന്നതും പതിവാണ്. നൂറടിപ്പുഴയിലും ജലനിരപ്പ് ഉയർന്നു. ചെളിയും കല്ലുകളും പാതകളിൽ നിറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആഗസ്‌ത് രണ്ടുവരെ വൈകിട്ട് ആറുമുതൽ രാവിലെ ആറുവരെ നെല്ലിയാമ്പതിയിലേക്കുള്ള യാത്ര നിരോധിച്ചത്. പൊതുഗതാഗതത്തിനും പ്രദേശവാസികളുടെ അത്യാവശ്യ യാത്രകൾക്കും തടസ്സമില്ല. സഞ്ചാരികൾ എത്തുന്നത് ഒഴിവാക്കാൻ പോത്തുണ്ടി ഡാമിന് സമീപത്തെ ചെക്കുപോസ്‌റ്റിൽ കർശന പരിശോധന ഏർപ്പെടുത്താനും തീരുമാനമായി. 2018ലും 19ലും പ്രളയകാലത്ത് നെല്ലിയാമ്പതിയിൽ ഉരുൾപൊട്ടിയിരുന്നു. മണലാരു എസ്‌റ്റേറ്റ് ലില്ലി കാരപ്പാടിയിലും കുണ്ടറച്ചോലയിലും മരപ്പാലത്തുമാണ് അന്ന് ഉരുൾപൊട്ടിയത്.
നെല്ലിയാമ്പതിയിൽ മണ്ണിടിച്ചിൽ ഭീഷണി;
നിരാശയോടെ സഞ്ചാരികൾ
സ്വന്തം ലേഖകൻ

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..