03 November Sunday

കേരള ബാങ്ക്‌ വ്യാപാരമിത്ര വായ്‌പ പദ്ധതി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024
പാലക്കാട്
കേരള ബാങ്ക് വ്യാപാരികൾക്കായി നടപ്പാക്കുന്ന വ്യാപാരമിത്ര വായ്‌പ പദ്ധതി ബാങ്ക് ഡയറക്ടർ എ പ്രഭാകരൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. 19 പേർക്കായി 1.75 കോടിയുടെ വായ്പ അനുമതി പത്രം കൈമാറി. ജനറൽ മാനേജർ ഇൻ ചാർജ് പി ബാലഗോപാലൻ അധ്യക്ഷനായി. രണ്ടുലക്ഷം മുതൽ പരമാവധി പത്ത് ലക്ഷം രൂപ വരെ നൽകുന്ന വ്യാപാർമിത്ര, പത്തുലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെ നൽകുന്ന വ്യാപാരമിത്ര പ്ലസ് എന്നീ വായ്പകളാണ് ബാങ്ക് നടപ്പാക്കുന്നത്.  റീജണൽ ഓപ്പറേഷണൽ മാനേജർ സി ടി രവീന്ദ്രൻ, വ്യാപാരി വ്യവസായി സമിതി ജില്ലാ വൈസ് പ്രസിഡന്റ്‌ സി വി ജെയിംസ്, യുണൈറ്റഡ് മർച്ചന്റ് ചേംബർ സംസ്ഥാന പ്രസിഡന്റ്‌ ജോബി വി ചുങ്കത്ത്, വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി എം അനന്തൻ, ഡിജിഎം ആർ രാധാകൃഷ്ണൻ, ഡിജിഎം ഇൻ ചാർജ് എം ജയശ്രീ, സിപിസി ഡിജിഎം പി ആർ ചന്ദ്രമോഹനൻ, ഏരിയ മാനേജർ ജ്യോതി പുഴക്കൽ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top