22 December Sunday

നഴ്‌സുമാർ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024

കേരള ഗവ. നഴ്സസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി സിവിൽ സ്റ്റേഷന്‌ മുന്നിൽ നടത്തിയ കൂട്ടധർണ സിഐടിയു 
ജില്ലാ വൈസ് പ്രസിഡന്റ് ഇ എൻ സുരേഷ്ബാബു ഉദ്‌ഘാടനം ചെയ്യുന്നു

പാലക്കാട്‌
വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കേരള ഗവ. നഴ്സസ് അസോസിയേഷൻ സെക്രട്ടറിയറ്റിന്‌ മുന്നിൽ നടത്തിയ പ്രതിഷേധ ധർണയ്‌ക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ അസോസിയേഷൻ ജില്ലാ കമ്മിറ്റി സിവിൽ സ്റ്റേഷന്‌ മുന്നിൽ കൂട്ടധർണ നടത്തി. സിഐടിയു ജില്ലാ വൈസ് പ്രഡിഡന്റ് ഇ എൻ സുരേഷ്ബാബു ഉദ്‌ഘാടനം ചെയ്തു. 
അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബി ആർ രോഷ്നി അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങളായ എം ജയശ്രീ, ആർ സുരേഷ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ സിജി സ്വാഗതവും ട്രഷറർ ബി സരിത നന്ദിയും പറഞ്ഞു. രോഗികളുടെ എണ്ണത്തിനനുസരിച്ച്‌ നഴ്‌സുമാരുടെ തസ്തിക സൃഷ്ടിച്ച്‌ നിയമനം നടത്തുക, കേരളത്തിന്റെ ആരോഗ്യമികവ് നിലനിർത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top